2013, മാർച്ച് 8, വെള്ളിയാഴ്‌ച

എന്റെ പ്രണയമേ
നീ
പെയ്തു തീരുന്നതും
കാത്തു
ഞാനിവിടെ ,
തനിചിരിപ്പാണ് .
കു‌ടെ നനയാന്‍ ഇനി
അവളില്ല . 

2013, മാർച്ച് 5, ചൊവ്വാഴ്ച

അലാഹയുടെ പെണ്മക്കള്‍

 ഗോസയിക്കുന്നില്‍ 
പെയ്തു തുടങ്ങിയ പേമാരി 
എന്റെ മനസ്സിലിനിയും തോരാതെ ,
ആനിയോടൊപ്പം ,
തണുത്തും,കുര ച്ചും ..........  

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കരുതി വെക്കാന്‍ ഞാന്‍ തന്ന
വാകുകളുമായി
ഒരുനാള്‍ നീ എന്റെ
ശവകുടീരത്തില്‍ വരണം.
വര്‍ഷത്തിലെ ആദ്യത്തെ മഴയില്‍
എന്റെ ഹൃദയം
ഒരു
കാട്ടുമുള്ചെടിയായി
വളര്‍ന്നിരിക്കും.
അനുസരിക്കാതെ വളര്‍ന്ന
നമ്മിലെ പ്രണയം പോലെ,
വളര്‍ന്നു നില്‍ക്കുന്ന
മുള്‍മുനകളില്‍
ഊര്‍ന്നു പോവാതെ
ചേര്‍ത്ത് വെക്കണം,
മരം പെയുന്ന പുലര്‍ച്ചയുടെ
തണുപ്പുള്ള
നിന്റെ കൈകളാല്‍, വാക്കുകള്‍....
പ്രിയേ,
എനിക്കും നിനക്കുമിടയിലൊരു
കവിതയായി
ഒരു കാട്ടുമുള്‍ചെടിയില്‍
എന്റെ ഹൃദയം......

2011, മേയ് 8, ഞായറാഴ്‌ച

ശേഷിപ്പുകള്‍

ആര്‍ ഐ ടി യിലീകുള്ള ആദ്യ യാത്രയെ കുറിച്ച് തന്നെയാവാം തുടക്കം.
ചാടല്‍ മഴ പെയ്തു കൊണ്ടിരിക്കുന്ന ഒരു തണുത്ത പ്രഭാദം എന്നെഴുടിയാല്‍ ഈ കുറിപിന് ഒരു പസ്ച്ചതലമോരുക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്ന് കരുതരുത്...ശരിക്കും തണുത്ത് വിറച്ചു തന്നെയാണ് തിരുനക്കര സ്റ്റാന്‍ഡില്‍ നിന്നത് .....തുടരും...